05:53pm 10 November 2026
NEWS
സോഷ്യല്‍ മീഡിയ ദിനത്തില്‍ സുഭാഷ് സുബ്രമണ്യന് മീഡിയ പ്‌ളസിന്റെ ആദരം
01/07/2026  01:22 PM IST
nila
സോഷ്യല്‍ മീഡിയ ദിനത്തില്‍ സുഭാഷ് സുബ്രമണ്യന് മീഡിയ പ്‌ളസിന്റെ ആദരം


ദോഹ. സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ പരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്‌ളോഗ്‌സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്‌ളസ് ആദരിച്ചു. 
സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വെച്ചാണ് ആദരിച്ചത്. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്‍പ്പിച്ചു. 
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ തുറന്ന് വെക്കുന്നതെന്നും സാമൂഹ്യ നന്മക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്‌ളോഗ്‌സ് എന്നും അദ്ദേഹം പറഞ്ഞു. 
മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്‍, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്‍, ബിന്ദു ചന്ദ്രന്‍, ഷഫീഖ് അല്‍ മാസ് , ഹഫീസുല്ല കെ.വി, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്‍, ജാസ്മിന്‍ സംസാരച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img